കൊച്ചി: പണിമുടക്കില്‍ കടകള്‍ തുറക്കുമെന്ന നിലപാടിലുറച്ച് വ്യാപാരികള്‍. കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ്വേയിലും നേരത്തെ അറിയിച്ചതുപോലെ കടകള്‍ തുറന്നു. ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുമുണ്ട്.
കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നപ്പോള്‍ രണ്ടിടങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍, വ്യാപാരികള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് എല്ലാ സുരക്ഷയും നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.