കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാട് സ്വീകരിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേലില്‍ സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്തെ ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളുടെ യോഗമാണ് നിലപാടെടുത്തത്. ഇക്കാര്യം അറിയിക്കാനായി മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം നേരില്‍ കാണാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ആണ് വിവിധ ജില്ലകളില്‍ നിന്നുള്ള വാണിജ്യ വ്യവസായ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ യോഗം സംഘടിപ്പിത്. […]
Tag: trade union
ദേശീയ പണിമുടക്ക് രണ്ടാം ദിവസം; ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്തു നീക്കി
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസം വീണ്ടും ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ച വേണാട് എക്സ്പ്രസ് ആണ് സമരക്കാര്‍ തടഞ്ഞത്. ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ച നൂറോളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ട്രെയിന്‍ തടയലിനെ തുടര്‍ന്ന് അഞ്ച് മണിക്ക് യാത്ര ആരംഭിക്കാനിരുന്ന വേണാട് 40 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. ഇന്നലെയും വേണാട് എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും സമരക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ രപ്തിസാഗര്‍ എക്സ്പ്രസ് കൂടി […]
നിലപാടിലുറച്ച് വ്യാപാരികള്‍: കോഴിക്കോട്ടും കൊച്ചിയിലും കടകള്‍ തുറന്നു
കൊച്ചി: പണിമുടക്കില്‍ കടകള്‍ തുറക്കുമെന്ന നിലപാടിലുറച്ച് വ്യാപാരികള്‍. കോഴിക്കോട് മിഠായിത്തെരുവിലും കൊച്ചി ബ്രോഡ്‌വേയിലും നേരത്തെ അറിയിച്ചതുപോലെ കടകള്‍ തുറന്നു. ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നുമുണ്ട്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നപ്പോള്‍ രണ്ടിടങ്ങളിലും സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍, വ്യാപാരികള്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് എല്ലാ സുരക്ഷയും നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല; ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍
തിരുവനന്തപുരം: ഈ മാസം 8, 9 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം. ഒരു കടയും ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകള്‍ പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് കേരളത്തിലെ എല്ലാ വിഭാഗം തൊഴിലാളികളും അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. കുറച്ചും കൂടി ശക്തമായി പ്രതിഷേധം അറിയിക്കാനാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നത്. കടകള്‍ക്ക് കല്ലെറിയില്ല. തൊഴിലാളികളേയും ബാധിക്കുന്ന ആവശ്യത്തിനാണ് […]




