പ​ഞ്ഞി മു​ഴു​വ​ന്‍ വി​റ്റാ​ല്‍ 50 കോ​ടി കി​ട്ടി​ല്ല; വ​ക്കീ​ല്‍ നോട്ടീസ് നി​യ​മ​പ​ര​മാ​യി നേരി​ടു​മെ​ന്ന് ശോ​ഭ​നാ ജോര്‍ജ്

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ന്‍ ലാ​ലി​ന് 50 കോ​ടി പോ​യി​ട്ട് 50 രൂ​പ പോലും ന​ല്‍​കി​ല്ലെ​ന്ന് ഖാ​ദി ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​നാ ജോര്‍​ജ്. ലാ​ലി​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടി​സി​നെ നി​യ​മ​പ​ര​മാ​യി നേരിടുമെന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഒ​രു പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാപന​ത്തി​ന്‍റെ പ​ര​സ്യ​ത്തി​ല്‍ ച​ര്‍​ക്ക​യു​മാ​യി മോ​ഹ​ന്‍ലാ​ല്‍ പ്രത്യക്ഷ​പ്പെ​ട്ട​തി​നെ ശോ​ഭ​നാ ജോ​ര്‍​ജ് വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇതിനെതിരായാ​ണ് മോ​ഹ​ന്‍ലാ​ല്‍ വ​ക്കീ​ല്‍ നോട്ടീസ് അ​യ​ച്ച​ത്.

പ്ര​ള​യ​ത്തി​ന് ശേ​ഷം ക​ടു​ത്ത സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ബോര്‍ഡി​ന് 50 കോ​ടി​രൂ​പ പോ​യി​ട്ട് 50 രൂ​പ പോ​ലും ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല.  മുഴു​വ​ന്‍ നൂ​ലും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും വി​ല്‍​പ്പ​ന ന​ട​ത്തി​യാ​ലും 50 കോ​ടി​രൂ​പ ല​ഭി​ക്കി​ല്ലെ​ന്നും ശോ​ഭ​ന ജോ​ര്‍​ജ് പ​റ​ഞ്ഞു. സ്വ​കാ​ര്യ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന് വ​ക്കീ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും മോഹ​ന്‍​ലാ​ലി​ന് അ​ഭ്യ​ര്‍​ഥ​ന​യു​ടെ പേ​രി​ലാ​ണ് നോ​ട്ടീ​സ് അ​യ​ച്ച​ത്. പ​ര​സ്യ​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

‌ക​ഴി​ഞ്ഞ മാ​സ​മാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​ത്. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്നും ശോ​ഭ​നാ ജോ​ര്‍​ജ് പ്രതി​ക​രി​ച്ചു. വി​ഷ​യ​ത്തി​ല്‍ ലാ​ലി​നോ​ട് മാ​പ്പു പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ല. ച​ര്‍​ക്ക ആ​രെ​ങ്കി​ലും ദു​രു​പ​യോ​ഗി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്യേ​ണ്ട ബാധ്യത ഖാ​ദി ബോ​ര്‍​ഡി​നു​ണ്ട്. ഖാ​ദി​യും ‘ര​ഘു​പ​തി രാ​ഘ​വ’ കീ​ര്‍​ത്ത​ന​വും സ്വ​കാ​ര്യ സ്ഥാ​പ​നം ഉ​പ​യോ​ഗി​ച്ച​താ​ണ് ചോ​ദ്യം ചെ​യ്ത​തെ​ന്നും ശോഭന ജോ​ര്‍​ജ് പ​റ​ഞ്ഞു.

prp

Related posts

Leave a Reply

*