പ​ഞ്ഞി മു​ഴു​വ​ന്‍ വി​റ്റാ​ല്‍ 50 കോ​ടി കി​ട്ടി​ല്ല; വ​ക്കീ​ല്‍ നോട്ടീസ് നി​യ​മ​പ​ര​മാ​യി നേരി​ടു​മെ​ന്ന് ശോ​ഭ​നാ ജോര്‍ജ്

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ന്‍ ലാ​ലി​ന് 50 കോ​ടി പോ​യി​ട്ട് 50 രൂ​പ പോലും ന​ല്‍​കി​ല്ലെ​ന്ന് ഖാ​ദി ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​നാ ജോര്‍​ജ്. ലാ​ലി​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടി​സി​നെ നി​യ​മ​പ​ര​മാ​യി നേരിടുമെന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഒ​രു പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാപന​ത്തി​ന്‍റെ പ​ര​സ്യ​ത്തി​ല്‍ ച​ര്‍​ക്ക​യു​മാ​യി മോ​ഹ​ന്‍ലാ​ല്‍ പ്രത്യക്ഷ​പ്പെ​ട്ട​തി​നെ ശോ​ഭ​നാ ജോ​ര്‍​ജ് വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇതിനെതിരായാ​ണ് മോ​ഹ​ന്‍ലാ​ല്‍ വ​ക്കീ​ല്‍ നോട്ടീസ് അ​യ​ച്ച​ത്. പ്ര​ള​യ​ത്തി​ന് ശേ​ഷം ക​ടു​ത്ത സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ബോര്‍ഡി​ന് 50 കോ​ടി​രൂ​പ പോ​യി​ട്ട് 50 രൂ​പ പോ​ലും ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല.  മുഴു​വ​ന്‍ നൂ​ലും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും […]

ശോഭനാ ജോര്‍ജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍

തിരുവനന്തപുരം : ശോഭനാ ജോര്‍ജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച്‌ പ്രമുഖ മുണ്ടു നിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹന്‍ലാലിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് അന്ന്‍ സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് വ്യക്തമാക്കിയിരുന്നത്. സംഭവത്തില്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതോടെ […]