വക്കീല്‍ നോട്ടീസിന് മറുപടി നല്‍കില്ല; മോഹന്‍ലാലിന്‍റെ നിയമനടപടി നോക്കിയശേഷം മാത്രം തീരുമാനമെന്ന് ഖാദി ബോര്‍ഡ്

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ എന്തു നിയമനടപടി സ്വീകരിക്കുമെന്നു നോക്കിയശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ഖാദി ബോര്‍ഡ്. നടന്‍ മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടിസിനു മറുപടി നല്‍കില്ലെന്ന് തീരുമാനമെടുത്തതായും ഖാദി ബോര്‍ഡ് വ്യക്തമാക്കി. പരസ്യത്തില്‍നിന്നു പിന്‍മാറണം എന്നാവശ്യപ്പെട്ട് മോഹന്‍ലാലിന് കത്താണ് കൈമാറിയതെന്നും ഖാദി ബോര്‍ഡ് വിശദീകരിക്കുന്നു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചതിനെത്തുടര്‍ന്ന് ഖാദി ബോര്‍ഡ് വസ്ത്രവ്യാപാര സ്ഥാപനത്തിനു നോട്ടിസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉല്‍പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദിബോര്‍ഡിനു […]

പ​ഞ്ഞി മു​ഴു​വ​ന്‍ വി​റ്റാ​ല്‍ 50 കോ​ടി കി​ട്ടി​ല്ല; വ​ക്കീ​ല്‍ നോട്ടീസ് നി​യ​മ​പ​ര​മാ​യി നേരി​ടു​മെ​ന്ന് ശോ​ഭ​നാ ജോര്‍ജ്

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ന്‍ ലാ​ലി​ന് 50 കോ​ടി പോ​യി​ട്ട് 50 രൂ​പ പോലും ന​ല്‍​കി​ല്ലെ​ന്ന് ഖാ​ദി ബോ​ര്‍​ഡ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശോ​ഭ​നാ ജോര്‍​ജ്. ലാ​ലി​ന്‍റെ വ​ക്കീ​ല്‍ നോ​ട്ടി​സി​നെ നി​യ​മ​പ​ര​മാ​യി നേരിടുമെന്നും അ​വ​ര്‍ പ​റ​ഞ്ഞു. ഒ​രു പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര സ്ഥാപന​ത്തി​ന്‍റെ പ​ര​സ്യ​ത്തി​ല്‍ ച​ര്‍​ക്ക​യു​മാ​യി മോ​ഹ​ന്‍ലാ​ല്‍ പ്രത്യക്ഷ​പ്പെ​ട്ട​തി​നെ ശോ​ഭ​നാ ജോ​ര്‍​ജ് വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇതിനെതിരായാ​ണ് മോ​ഹ​ന്‍ലാ​ല്‍ വ​ക്കീ​ല്‍ നോട്ടീസ് അ​യ​ച്ച​ത്. പ്ര​ള​യ​ത്തി​ന് ശേ​ഷം ക​ടു​ത്ത സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ ബോര്‍ഡി​ന് 50 കോ​ടി​രൂ​പ പോ​യി​ട്ട് 50 രൂ​പ പോ​ലും ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല.  മുഴു​വ​ന്‍ നൂ​ലും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും […]

ശോഭനാ ജോര്‍ജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍

തിരുവനന്തപുരം : ശോഭനാ ജോര്‍ജിനോട് 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച്‌ പ്രമുഖ മുണ്ടു നിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹന്‍ലാലിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നാണ് അന്ന്‍ സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് വ്യക്തമാക്കിയിരുന്നത്. സംഭവത്തില്‍ മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ് അയച്ചതോടെ […]

ഓണവിപണിയില്‍ താരമായി സഖാവ് ഷര്‍ട്ട്

   തിരുവനന്തപുരം:  ഓണവിപണിയില്‍ സഖാവ് ഷര്‍ട്ട് തരംഗമാകുന്നു. ഷര്‍ട്ടിന് ആവശ്യക്കാരേറിയതിനാല്‍ ഉല്‍പാദനം ഇരട്ടിയാക്കാനാണ് ഖാദി ബോര്‍ഡിന്‍റെ തീരുമാനം.      അരഡസന്‍ നിറങ്ങളില്‍ പുറത്തിറങ്ങിയ സഖാവ് ഷര്‍ട്ട് ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്. 820 രൂപയാണ് വില. റിബേറ്റ് കിഴിച്ച് 575 രൂപയ്ക്ക് ഷര്‍ട്ട് ലഭിക്കും. 38, 40, 42, 44 സൈസുകളിലുള്ള ഷര്‍ട്ടുകളാണ് വിപണിയിലുള്ളത്.     വ്യത്യസ്ഥ ഡിസൈനില്‍ തയ്യാറാക്കിയ കോളറും ബട്ടണ്‍ഷിപ്പുമാണ് ഷര്‍ട്ടിന്‍റെ പ്രധാന പ്രത്യേകത. യുവാക്കളെക്കൂടി ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് സഖാവ് […]