വക്കീല്‍ നോട്ടീസിന് മറുപടി നല്‍കില്ല; മോഹന്‍ലാലിന്‍റെ നിയമനടപടി നോക്കിയശേഷം മാത്രം തീരുമാനമെന്ന് ഖാദി ബോര്‍ഡ്

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ എന്തു നിയമനടപടി സ്വീകരിക്കുമെന്നു നോക്കിയശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ഖാദി ബോര്‍ഡ്. നടന്‍ മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടിസിനു മറുപടി നല്‍കില്ലെന്ന് തീരുമാനമെടുത്തതായും ഖാദി ബോര്‍ഡ് വ്യക്തമാക്കി.

പരസ്യത്തില്‍നിന്നു പിന്‍മാറണം എന്നാവശ്യപ്പെട്ട് മോഹന്‍ലാലിന് കത്താണ് കൈമാറിയതെന്നും ഖാദി ബോര്‍ഡ് വിശദീകരിക്കുന്നു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്‍റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ചതിനെത്തുടര്‍ന്ന് ഖാദി ബോര്‍ഡ് വസ്ത്രവ്യാപാര സ്ഥാപനത്തിനു നോട്ടിസ് അയച്ചിരുന്നു.

സ്വകാര്യ സ്ഥാപനത്തിന്‍റെ ഉല്‍പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നു വിലയിരുത്തിയാണു പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. വിവാദമായതോടെ സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചിരുന്നു.

ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ, ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ 50 കോടിരൂപ നല്‍കണമെന്നാണ് മോഹന്‍ലാലിന്‍റെ ആവശ്യം. പരസ്യത്തില്‍നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിനു കത്തു നല്‍കി. ഇതിനു മറുപടിയായാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടിസ് അയച്ചത്. ഖാദി ബോര്‍ഡ് അധികൃതര്‍ പൊതുചടങ്ങില്‍ ആക്ഷേപിച്ചതും മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതും വിലകുറഞ്ഞ പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് മോഹന്‍ലാല്‍ ആരോപിക്കുന്നു.

prp

Related posts

Leave a Reply

*