തിരുവനന്തപുരത്ത് നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണിയെ കണ്ടെത്തി. കൊല്ലം കരുനാഗപള്ളിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്.
കൊല്ലം കരുനാഗപ്പള്ളിയിലെ ടാക്സി ഡ്രൈവര്‍മാരാണ് ഇവരെ തിരിച്ചറിഞ്ഞത്. ഗര്‍ഭിണിയെ കാണാതായ സംഭവത്തില്‍ അന്വേഷണം അന്യസംസ്ഥാനത്തേക്കടക്കം വ്യാപിപ്പിച്ചിരുന്നു. അതിനിടയിലാണ് ഇവരെ കണ്ടെത്തിയത്.
യുവതിയെ കാണാതായ അന്ന് തന്നെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കോട്ടയത്തും രാത്രിയോടെ എറണാകുളത്തും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ അന്വേഷണസംഘം അവിടേക്ക് എത്തിയെങ്കിലും യുവതിയെ കുറിച്ച് വിവരം ഒന്നും ലഭ്യമായിരുന്നില്ല.

