‘വിവാഹത്തിന് മുന്‍പുള്ള സെക്സ് ഒരു തെറ്റല്ല’; മനസുതുറന്ന്‍ ഗായത്രി സുരേഷ്

വിവാഹത്തിന് മുന്നേയുള്ള സെക്സ് ഒരു തെറ്റല്ലെന്ന് നടി ഗായത്രി സുരേഷ്.  എന്നാല്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ അവര്‍ തമ്മില്‍ ഒരു ഇമോഷന്‍ ഒക്കെ വേണം. ഒരു രസത്തിനു വേണ്ടിയാണ് എങ്കില്‍ അതു ശരിയാവില്ല. എന്നാല്‍ തനിക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും  ഗായത്രി വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തെ കുറിച്ച്‌ നടി തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്.  ‘വിവാഹത്തിന് മുന്‍പുള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. അവരുടെ അഭിപ്രായമാണ്. വെറുമൊരു തമാശക്കാണേല്‍ എനിക്ക് താല്‍പ്പര്യം ഇല്ല’ എന്നായിരുന്നു ഗായത്രി പറഞ്ഞത്. എന്തുകൊണ്ടാണ് ആളുകള്‍ എന്നെ വെറുക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പിന്നീട് മനസ്സിലായി, നമ്മള്‍ എത്ര ശ്രമിച്ചാലും വെറുക്കേണ്ടവര്‍ വെറുക്കുക തന്നെ ചെയ്യുമെന്ന്’ – ഗായത്രി പറയുന്നു.

നേരത്തെ സീരിയലിനെ കുറിച്ചു വീഡിയോ ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടതിനു വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. ഇതോടെ കുറെ നാളത്തേയ്ക്കു വീഡിയോ ഒന്നും ഗായത്രി ചെയ്തിരുന്നില്ല. ഇപ്പോള്‍ താരം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. തെറി വിളിക്കുന്നവര്‍ അങ്ങനെ ചെയ്യട്ടെ എന്നും തന്നെ കല്ലെറിയുന്നവരുടെ കയ്യ് വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ല എന്നും ഗായത്രി പറയുന്നു.

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്നാപ്യാരിയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നായികയാണ് ഗായത്രി. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം നായികയായിട്ടുണ്ട്.   സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥയായ ഗായത്രി ഇപ്പോള്‍ ലീവിലാണ്. ഉടന്‍ തിരിച്ചു കയറണം എന്നും കുറെ ജോലികള്‍ ബാക്കി ഉണ്ട് എന്നും ഗായത്രി കൂട്ടി ചേര്‍ത്തു.

 

 

 

 

prp

Related posts

Leave a Reply

*