ഫീസടച്ചില്ല; 16 നഴ്‌സറി കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ടു

ഫീസടയ്ക്കാത്തതിന്‍റെ പേരില്‍ കുരുന്നുകളോട് ക്രൂരത. 16ഓളം നഴ്‌സറി കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ പൂട്ടിയിട്ടതായി റിപ്പോര്‍ട്ട്. ഹൗസ് ഖാസിയിലെ പെണ്‍കുട്ടികള്‍ മാത്രമുള്ള നഴ്‌സറി സ്‌കൂളിലാണ് സംഭവം.

ഫീസ് അടച്ചില്ല എന്ന കാരണത്താലാണ് സ്‌കൂള്‍ കെട്ടിടത്തിന്‍റെ അടിത്തട്ടില്‍ പൂട്ടിയിട്ടതെന്നാണ് വിവരം. വെള്ളമോ ഭക്ഷണമോ ഒന്നും കൊടുക്കാതെയാണ് കുട്ടികളെ പൂട്ടിയിട്ടത്. രാവിലെ 7.30 മുതല്‍ 12.30 വരെയാണ് കുട്ടികളെ പൂട്ടിയിട്ടത്. വിശപ്പും ദാഹവും കാരണം കുട്ടികള്‍ അവശനിലയിലായിരുന്നു.

പരാതിയും പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. പോലീസ് സ്‌കൂളിനെതിരെ കേസെടുത്തു. ഫീസ് മുഴുവനായും അടച്ചിരുന്നുവെന്നും രസീത് കാണിച്ചിട്ടും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അവഗണിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

prp

Leave a Reply

*