കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനോടുള്ള കലിപ്പ് അടങ്ങാതെ വീണ്ടും ആര്‍എസ്എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങള്‍ക്കുമുണ്ടെന്ന വാദം ഉയര്‍ത്തി, നായയുടെ കഴുത്തില്‍ കുരീപ്പുഴയുടെ പേരെഴുതിയ ബോര്‍ഡ് തൂക്കിയായിരുന്നു ആര് എസ് എസ് പ്രതികരിച്ചത്.
കൊല്ലം അഞ്ചലിലെ സംഘ പ്രവര്‍ത്തകരാണ് ഇതിനു പിന്നില്‍. ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. വടയമ്പാടി വിഷയത്തില്‍ പ്രതികരിച്ചതിനും ചിത്രകാരന് അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചതിനെതിരെയും സംസാരിച്ചതാണ് കുരീപ്പുഴയെ സംഘ പരിവാറിന്റെ ശത്രുവാക്കിയത്.
ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്ന് കാണിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയ്ക്കെതിരെ കേസ് നല്‍കിയിരുന്നു. എന്നാല്‍, ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ പരാതിയില്‍ തെളിവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചത്.
അതേസമയം കവിയെ ആക്രമിച്ചതിന് 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ഏഴു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇവര്‍ക്ക് കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
ഇതും ആവിഷ്കാര സ്വാതന്ത്ര്യം. My freedom of expression!
Posted by Ambika JK on Wednesday, February 7, 2018
