ആദ്യം അനുസരണം; പിന്നെ മതി ….

രമേശ്‌ ചെന്നിത്തലയെ ഋഷിരാജ് സിംഗ് ആദരിക്കുകയോ അനാദരിക്കുകയോ ചെയ്യുന്നതിൽ കേരളത്തിലെ ജനങ്ങൾക്ക്‌ എന്തെങ്കിലും ലാഭമോ നഷ്ടമോ ഉണ്ടാകാനില്ല.എന്നാൽ സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയെ കേവലം എ.ഡി.ജി.പി. തങ്ങളുടെ തന്നെ ഫോഴ്സിന്‍റെ പ്രോടോക്കോളിലും, കീഴ്വഴക്കങ്ങളിലും ഉള്ളതുപോലെ ബഹുമാനിച്ചില്ലെങ്കില്‍ തികച്ചും അപലപനീയവും, കേരളത്തിലെ വോട്ടര്‍മാരെയും പൊതുജനങ്ങളെയും ആക്ഷേപിക്കുന്നതിന് തുല്യവുമാണ്. ഋഷി രാജ്സിംഗിനെപ്പോലെ സത്യസന്ധതയും, കാര്യക്ഷമതയും ഉള്ള ഉദ്ധ്യോഗസ്ഥന്‍ മനപൂര്‍വ്വം ഇങ്ങനെ ഒരു വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ മാതൃകാപരമായ ഒരു ശിക്ഷാ നടപടി ഉണ്ടാകേണ്ടത്  പോലീസ്ഫോഴ്സിന്‍റെ തന്നെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനികാര്യമാണ്. നാളെ ഇതേ തെറ്റ് ഋഷി രാജ്സിംഗിന്‍റെയോ മറ്റു ഓഫിസേഴ്സിന്‍റെയോ കീഴിലുള്ള ഏതെങ്കിലും ഉദ്ധ്യോഗസ്ഥന്‍ തങ്ങളോട് ആവര്‍ത്തിച്ചാല്‍ പോലീസ് ഫോഴ്സിന്‍റെ ഭാവി എന്താകും എന്ന്‍ ഊഹിക്കാവുന്നതെയുള്ളു.

സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം നേരിട്ടും അല്ലാതെയും പല പ്രാവശ്യം  അറിഞ്ഞിട്ടുള്ളവരായിരിക്കും കേരളത്തിലെ സാധാരണ ജനത. ഉദ്ധ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ കൊണ്ട് മാത്രമാണ് കേരളത്തിലെ സാധാരണ പ്രശ്നങ്ങള്‍ മുതല്‍ പരിഹാരം  കാണാന്‍ മുഖ്യമന്ത്രിക്കുതന്നെ ജനസമ്പര്‍ക്ക പരിപാടി പോലെയുള്ള കാര്യങ്ങളുമായി മുമ്പോട്ടു പോകേണ്ടി വരുന്നത്.

ജനങ്ങളെ  ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍ ഇടത്,വലത് സര്‍വ്വീസ് സംഘടനകള്‍ മത്സരിക്കുന്ന ഇക്കാലത്ത്,ഉദ്ധ്യോഗസ്ഥരില്‍ സാധാരണക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും അപമാനവും എത്രയായിരിക്കും എന്നു മനസിലാക്കുവാനും അതിനു പരിഹാരം കാണുവാനും മുഖ്യമന്ത്രിക്കും , മറ്റു മന്ത്രിമാര്‍ക്കും പ്രജോദനം ലഭിക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകട്ടെ .

prp

Leave a Reply

*