ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി നേരിടേണ്ടി വന്നാല്‍ ഉമ്മന്‍ചാണ്ടിക്കും വി.എം.സുധീരനും തനിക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ട് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹം മാതൃഭൂമി ന്യൂസിന്‍റെ ചോദ്യം ഉത്തരം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.

ഈ തെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടിയുടെയല്ല മറിച്ച് യു.ഡി.എഫിന്‍റെ വിലയിരുത്തലാകും. ലീഗ് നേതാക്കള്‍ക്ക് കോണ്‍ഗ്രസിനോട് അഭിപ്രായം പറയാം. എന്നാല്‍, കാര്യങ്ങള്‍ അടിസ്ഥാനം അതല്ല. ഹൈക്കമാന്‍ഡിന്‍റെ തീരുമാനത്തിന് പിന്നില്‍ ലീഗ് ഇടപെട്ടിട്ടില്ല. അടൂര്‍ പ്രകാശ് എവിടെയായിരുന്നോ അവിടെത്തന്നെയാണ് ഇപ്പോഴെന്നും ചെന്നിത്തല പറഞ്ഞു.
