തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സക്കിടെ മരിച്ച ഒരു കുട്ടിക്കു കൂടി എച്ച്ഐവിയെന്ന് സ്ഥിരീകരണം. മാര്‍ച്ച് 26ന് മരിച്ച ആണ്‍കുട്ടിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ആര്‍സിസിയില്‍നിന്നു മാത്രമല്ല കുട്ടി രക്തം സ്വീകരിച്ചതെന്ന് ആര്‍സിസി വ്യത്തങ്ങള്‍ വ്യക്തമാക്കി. ഈ വാദം തെറ്റാണ് കുട്ടിയുടെ അച്ഛന് പറഞ്ഞു.
ആര്‍സിസിയില്‍ ചികിത്സ തേടി മറ്റൊരു കൂട്ടി കൂടി ഈ മാസം ആദ്യം മരിച്ചിരുന്നു. ആലപ്പുഴ സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിക്ക് എച്ച്ഐവി ബാധിതന്റെ രക്തം നല്‍കിയതായി സ്ഥിരീകരിച്ചിരുന്നു.
48 പേരുടെ രക്തം ചികിത്സയ്ക്കിടെ കുട്ടിക്ക് നല്‍കിയിരുന്നു. ഇതില്‍ ഒരാള്‍ക്കാണ് എച്ച് ഐ വി രോഗമുണ്ടെന്ന് തെളിഞ്ഞത്. രോഗം തിരിച്ചറിയാത്തത്ത് വിന്‍ഡോ പിരിഡില്‍ രക്തം നല്‍കിയതിനാണ് അധികൃതര്‍ നല്കിയ വിശദീകരണം.

