കത്തിന് പിന്നിലെ ചുരുളഴിച്ച്‌ പ്രതാപന്‍

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ മൂലം ഉറക്കം നഷ്ടപ്പെട്ടവരുടെ ഗൂഢാലോചനയാണ് കയ്പമംഗലം സീറ്റ് വിവാദമെന്ന വിശദീകരണമായി പ്രതാപന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌.

 08-1446954954-tn-prathapan
കയ്പമംഗലത്ത് താന്‍ മത്സരിക്കില്ലെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കുന്നത്  അവസാനിപ്പിക്കണമെന്നും  റേറ്റിംഗിനപ്പുറം ദൃശ്യമാധ്യമങ്ങള്‍ ഒരു ശതമാനം എങ്കിലും മാനുഷിക പരിഗണന കാട്ടണമെന്നും പ്രതാപന്‍ പറയുന്നു. ഇപ്പോഴും കയ്പമംഗലം നിയോജക മണ്ഡലത്തിന്‍റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയാകുമ്പോള്‍ ഞാന്‍ മത്സരിക്കും എന്ന രീതിയില്‍ വാര്‍ത്ത നല്‍കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പ്രസ്താവന തന്നെ വേദനിപ്പിച്ചതായും ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്നത് ഉറച്ച തീരുമാനമാണെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
prp

Related posts

Leave a Reply

*