തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.75 ശതമാനമാണ്. 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 79 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടിയതായി മന്ത്രി അറിയിച്ചു.
ഏറ്റവും കൂടുതല്‍ വിജയം നേടിയ ജില്ല കണ്ണൂരാണ്. 86.7 ശതമാനം. ഏറ്റവും കുറവ് വിജയം പത്തനംതിട്ടയിലാണ്. 77.1 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനം. 180 വിദ്യാര്‍ത്ഥികള്‍ നൂറ് ശതമാനം മാര്‍ക്ക് നേടി. 14,735 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചതായും മന്ത്രി അറിയിച്ചു.
പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്. സേ പരീക്ഷ ജൂണ്‍ 5 മുതല്‍ 12 വരെ നടക്കും. പ്ലസ് വണ്‍ പരീക്ഷാഫലം മെയ് അവസാന വാരം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

