എയര്‍ ഫോഴ്സ് വിമാനം തകര്‍ന്നുവീണ് പൈലറ്റ്‌ മരിച്ചു

അഹമ്മദാബാദ്: എയര്‍ ഫോഴ്സിന്‍റെ ജാഗ്വാര്‍ എയര്‍ ക്രാഫ്റ്റ് തകര്‍ന്ന് ഒരു മരണം. ഗുജറാത്തിലെ കച്ചിലുള്ള ബരേജ ഗ്രാമത്തിലാണ് സംഭവം നടന്നത്.  സഞ്ചയ് ചൗഹാന്‍ ആണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുകയാണ് ഉണ്ടായത്.

പൊലീസും രക്ഷ സേനയും കൂടാതെ ജാംനഗര്‍ എയര്‍ ഫോഴ്സ് ടീമും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. സാധാരണ പരിശീലന ദൗത്യത്തിലായിരുന്നു വ്യോമസേനയുടെ വിമാനമെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ കോര്‍ട്ട് ഓഫ് എന്‍ക്വയറിക്ക് ഉത്തരവിട്ടിട്ടുണ്ട്

നിലത്ത് പതിച്ച വിമാനം പുല്‍മേട്ടില്‍ നിന്നിരുന്ന പശുക്കളെയും ഇടിച്ചു. ആസാമില്‍ കഴിഞ്ഞ മാസമുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു.

prp

Related posts

Leave a Reply

*