സംസ്ഥാന സര്‍ക്കാര്‍ ജിഷ്ണുവിന്‍റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടലാണെന്ന ആരോപണം മുഖ്യമന്ത്രി വീണ്ടും ആവര്‍ത്തിച്ചു. ജിഷ്ണുവിന്‍റെ കുടുംബത്തിന് സര്‍ക്കാരിനോട് ഒരു പരാതിയുമില്ലെന്നും വേണ്ടതെല്ലാം ചെയ്ത് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ചേളാരിയില്‍ നടന്ന ചടങ്ങിലാണ് പിണറായി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
