പിണറായിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കാന്‍ ഗാന്ധിഭവനിലെ അമ്മമാര്‍ എത്തി

സി.പി.എം.പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന് തെരഞ്ഞെടുപ്പ് മത്സരത്തില്‍ പങ്കെടുക്കുവാനായി കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ നല്‍കി. ഗാന്ധിഭവനിലെ പാട്ടിയമ്മയുടെ നേതൃത്വത്തിലാണ് അമ്മമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് നിന്ന് മത്സരിക്കുന്ന പിണറായിക്ക് തുക നല്‍കുവാന്‍ എത്തിയത്. പാട്ടിയമ്മ എന്ന ആനന്ദവല്ലിയമ്മാൾ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പി.യുടെ കൊച്ചുമകളാണ്. ചെറിയ ജോലികളിലൂടെ ലഭിച്ച സമ്പാദ്യത്തില്‍ നിന്നും ഒരു വിഹിതം സമാഹരിച്ച് നല്‍കുവാന്‍ പാട്ടിയമ്മയാണ് നേതൃത്വം നൽകിയതും.

pinarayi-vijayan

 

എ.കെ.ജി. സെന്‍ററില്‍ നടന്ന ലളിതമായ പരിപാടിയില്‍ 10 അമ്മമാരുടെയും വളണ്ടിയർമാരുടെയും സാന്നിദ്ധ്യത്തില്‍ പാട്ടിയമ്മ പിണറായിക്ക് തുക കൈമാറി സ്നേഹചുംബനം നൽകി. ‘വളരെ വിലപ്പെട്ട നിധിയാണ് ഈ അമ്മമാരെല്ലാംകൂടി എത്തിച്ചിരിക്കുന്നത്. ഇതിനുപിന്നിൽ കേരളത്തെക്കുറിച്ച് ഇവരെപ്പോലുള്ള സുമനസ്സുകൾ വെച്ചുപുലർത്തുന്ന പ്രതീക്ഷയാണ് കാണാൻ കഴിയുക.കൈക്കുഞ്ഞ് മുതൽ വയോജനങ്ങൾ വരെ 1500 അംഗങ്ങളുള്ള ഗാന്ധിഭവൻ ഇത്തരം സ്ഥാപനങ്ങൾക്കാകെ മാതൃകയായാണ് പ്രവർത്തിക്കുന്നത്. അവരുടെ മനസ്സിൽ ഒരു സ്ഥാനമുണ്ടായി എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു’- പിണറായി പറഞ്ഞു.

അമ്മമാർ തങ്ങളുടെ ചെറുസമ്പാദ്യത്തിൽ നിന്ന് തുക നൽകിയതിൽ ഏറെ അഭിമാനിക്കുന്നതായി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമനാഥൻ പറഞ്ഞു.

prp

Related posts

Leave a Reply

*