ഇന്ധനവിലയില്‍ ഇന്നും കുറവ്

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്. പെട്രോളിന് ആറ് ആഴ്ചകൊണ്ട് 10 രൂപയും ഡീസലിന് 7.50 രൂപയുമാണു കുറഞ്ഞത്.

ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.10 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കൊച്ചില്‍ പെട്രോള്‍ വില 74.78 രൂപയും ഡീസല്‍ വില 71.32 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 75.10 രൂപയാണ്. ഡീസലിന് 71.66 രൂപയുമായി.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം

prp

Related posts

Leave a Reply

*