കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ സ്കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
അമിത വേഗതയില്‍ സഞ്ചരിക്കുന്ന ബസുകളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. നിയമപരമായി അനുവദിച്ചിട്ടുള്ളതിലധികം കുട്ടികളെ സ്കൂള്‍ വാഹനങ്ങളില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നത് വ്യാപകമാണെന്നും പരിശോധനയില്‍ കണ്ടെത്തി.
വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. മരടില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
