സ്‌റ്റേഷന്‍ വഴിയുള്ള ബുക്കിങ് നിര്‍ത്തലാക്കുന്നു; വ്യാഴാഴച മുതല്‍ ഓണ്‍ലൈനായി ട്രെയിന്‍ ബുക്ക് ചെയ്യാം

കാസര്‍കോട്: ഓണ്‍ലൈന്‍ വഴി ട്രെയിന്‍  ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി ഇന്ത്യന്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നു. സൗകര്യം വ്യഴാഴ്ച മുതല്‍ പ്രവൃത്തിപ്പിക്കും. ഐആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ സൗകര്യം ലഭ്യമാകും. പശ്ചിമറെയില്‍വെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നത്. ഐ.ആര്‍.സി.ടി.സി.യുടെ ഏകജാലക ബുക്കിങ് സംവിധാനം ഇതിന് ഉപയോഗിക്കാം. പരമാവധി ആറുമാസം മുന്‍പ് വരെ ഇത്തരത്തില്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.

യാത്രയുടെ 30 ദിവസം മുന്‍പു മുതലാണ് ഈ സൗകര്യം വിനിയോഗിച്ച്‌ ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. പ്രത്യേകതീവണ്ടിയാണ് ആവശ്യമെങ്കില്‍ മിനിമം 18 കോച്ചുകളെങ്കിലും ബുക്ക് ചെയ്യണം. കോച്ചിന് കരുതല്‍ നിക്ഷേപം, ടിക്കറ്റ് നിരക്കിന്‍റെ അധികശതമാനം നികുതി, സേവന നികുതി എന്നിവയും നല്‍കണം. ദക്ഷിണ റെയില്‍വേയില്‍ ഈ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ചെന്നൈയില്‍നിന്നാണ്.

കോച്ചുകള്‍, സലൂണുകള്‍ അടക്കമുള്ളവ ഫുള്‍ താരിഫ് റേറ്റ് (എഫ്.ടി.ആര്‍.) പ്രകാരമാണ് ബുക്ക് ചെയ്യാനാവുക. ഇതനുസരിച്ച്‌ തീവണ്ടി ബുക്ക് ചെയ്യുന്ന സ്റ്റേഷന്‍തൊട്ട് യാത്ര അവസാനിക്കുന്ന സ്റ്റേഷന്‍വരെയുള്ള മുഴുവന്‍ നിരക്കുനല്‍കണം.

നിലവില്‍ കോച്ചുകളോ തീവണ്ടികളോ ബുക്ക് ചെയ്യണമെങ്കില്‍ ചീഫ് ബുക്കിങ് സൂപ്പര്‍വൈസര്‍ വഴി അതത് ഡിവിഷന്‍തലത്തില്‍ ബന്ധപ്പെടണം. പുതിയ സംവിധാനം വരുന്നതോടെ ഇനി സ്റ്റേഷന്‍വഴിയുള്ള ബുക്കിങ് നിര്‍ത്തലാക്കും. വര്‍ഷങ്ങളായി തുടര്‍ന്നു വന്ന സംവിധാനം നിര്‍ത്തുന്നതും നൂതന സംവിധാനം തുടങ്ങിയതും യാത്രക്കാര്‍ക്ക് ഏളുപ്പം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് റെയില്‍വെ.

prp

Related posts

Leave a Reply

*