വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

കണ്ണൂര്‍: വയോധികയെ വീടിനുള്ളില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് ചാല്‍ ബീച്ചിനു സമീപത്ത് മുണ്ടച്ചാലില്‍ പരേതനായ മാധവന്‍റെ ഭാര്യ ടി.കെ. ലീല (85) യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമീപത്തുള്ള വാഷിംഗ് മെഷീന്‍ കത്തിയ നിലയിലായിരുന്നു. വാഷിംഗ് മെഷീനിലിലെ പുക ശ്വസിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ട്. ലീല കിടന്നുറങ്ങിയിരുന്ന മുറിയില്‍ തന്നെയായിരുന്നു വാഷിംഗ് മെഷീന്‍ വച്ചിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വാഷിംഗ് മെഷീനില്‍ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

ഇന്നു പുലര്‍ച്ചെ ആറോടെയാണ് ലീലയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് വളപട്ടണം പോലീസ് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

prp

Related posts

Leave a Reply

*