നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല; ആലഞ്ചേരിക്ക് തണലായി കേരള പോലീസ്

തിരുവനന്തപുരം: വിവാദ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ അന്വേഷണം അവസാനിപ്പിച്ചതായി പോലീസ്. കര്‍ദിനാള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ട്. പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

അതേസമയം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വൈദികര്‍ ഗുരുതര ഗൂഢാലോചന നടത്തിയെന്ന് വ്യാജരേഖ ചമച്ച കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി. കര്‍ദിനാളിനെ സ്ഥാനത്യാഗം ചെയ്യിക്കാന്‍ പദ്ധതിയിട്ടുവെന്നും കൊച്ചിയിലെ വിയാനി പ്രസില്‍ വച്ചായിരുന്നു ഗൂഢാലോചന നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. വൈദികര്‍ വ്യാജരേഖകള്‍ പ്രചരിപ്പിച്ചത് ഇ- മെയില്‍ വഴിയെന്നും കണ്ടെത്തി.

എന്നാല്‍ കഴിഞ്ഞ ദിവസമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മൂന്ന് വൈദികരടക്കം നാല് പേരാണ് പ്രതികള്‍. വൈദികരായ ടോണി കല്ലൂക്കാരന്‍, പോള്‍ തേലക്കാട്ട്, ബെന്നി മാരാംപറമ്ബില്‍ എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ട്.

prp

Leave a Reply

*