വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച്‌ നിര്‍മ്മല സീതാരാമന്‍- video

ഡെറാഡൂണ്‍: വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാലില്‍ തൊട്ടു വന്ദിച്ച്‌ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഡെറാഡൂണിലെ ഹത്തിബര്‍ക്കലയില്‍ വച്ച്‌ വീരമൃത്യുവരിച്ച ജവാന്‍മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു പ്രതിരോധമന്ത്രിയുടെ ആദരവ്.

നിര്‍മല സീതാരാമന്‍ ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ടു വന്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ജവാന്‍മാരുടെ അമ്മമാര്‍ക്ക് ബൊക്ക നല്‍കിയും പൊന്നാടയണിയിച്ചുമാണ് പ്രതിരോധമന്ത്രി ആദരം നല്‍കിയത്. സ്‌റ്റേജിലേക്ക് എത്തിയ ഓരോ അമ്മമാരെയും ആദരിച്ച ശേഷമാണ് പ്രതിരോധ മന്ത്രി അവരുടെ കാലുകള്‍ തൊട്ടു വന്ദിച്ചത്.

“കഴിഞ്ഞ 60 വ‍ര്‍ഷമായി യുദ്ധ സ്മാരകം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പ്രധാനപ്പെട്ട നാല് യുദ്ധങ്ങളാണ് സംഭവിച്ചത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കായി ഒരു ചെറിയ സ്മാരകം പോലും ദേശീയതലത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ഫെബ്രുവരിയില്‍ നമ്മുടെ പട്ടാളക്കാര്‍ക്കായി യുദ്ധസ്മാരകം സമര്‍പ്പിക്കാന്‍ സാധിച്ചു.” നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ചടങ്ങിനിടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയം ചൂണ്ടിക്കാട്ടി നിര്‍മ്മല സീതാരാമന്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. യു.പി.എ ഭരണകാലത്ത് 500കോടി രൂപയാണ് പട്ടാളക്കാര്‍ക്കായി നീക്കിവെച്ചതെങ്കില്‍ മോദി സര്‍ക്കാരിന്‍റെ കാലത്ത് അത് 35000 കോടി രൂപയാണ് നീക്കിവച്ചതെന്ന് നിര്‍മ്മല സീതാരമന്‍ അവകാശപ്പെട്ടു.

Related posts

Leave a Reply

*