ബിസ്ക്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച്‌ 12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ അടിച്ച്‌ കൊന്നു

ഡെറാഡൂണ്‍: ഡെറാഡൂണില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള അടിയേറ്റ് 12 വയസുകാരന്‍ കൊല്ലപ്പെട്ടു . ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. തെളിവുകള്‍ നശിപ്പിക്കാന്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചിരുന്ന വാസു യാദവ് എന്ന കുട്ടിയുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബിസ്ക്കറ്റ് പായ്ക്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ പന്ത്രണ്ടുകാരനെ മര്‍ദിച്ചത്. വാര്‍ഡന്‍ കാണുന്നത് വരെ മണിക്കൂറുകള്‍ ക്ലാസ് […]

വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച്‌ നിര്‍മ്മല സീതാരാമന്‍- video

ഡെറാഡൂണ്‍: വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാലില്‍ തൊട്ടു വന്ദിച്ച്‌ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. ഡെറാഡൂണിലെ ഹത്തിബര്‍ക്കലയില്‍ വച്ച്‌ വീരമൃത്യുവരിച്ച ജവാന്‍മാരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു പ്രതിരോധമന്ത്രിയുടെ ആദരവ്. നിര്‍മല സീതാരാമന്‍ ജവാന്‍മാരുടെ അമ്മമാരുടെ കാല്‍ തൊട്ടു വന്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ജവാന്‍മാരുടെ അമ്മമാര്‍ക്ക് ബൊക്ക നല്‍കിയും പൊന്നാടയണിയിച്ചുമാണ് പ്രതിരോധമന്ത്രി ആദരം നല്‍കിയത്. സ്‌റ്റേജിലേക്ക് എത്തിയ ഓരോ അമ്മമാരെയും ആദരിച്ച ശേഷമാണ് പ്രതിരോധ മന്ത്രി അവരുടെ കാലുകള്‍ തൊട്ടു വന്ദിച്ചത്. “കഴിഞ്ഞ 60 […]

എന്നെ സ്‌നേഹിക്കുന്നുവെന്ന് കള്ളം പറഞ്ഞതാണ്, എന്നെക്കാളേറെ സ്‌നേഹിച്ചത് രാജ്യത്തെ; വീരമൃത്യു വരിച്ച മേജര്‍ ഠൗണ്ഡിയാലിന്‍റെ ഭാര്യ

ഡെറാഡൂണ്‍: എന്നെ സ്‌നേഹിക്കുന്നുവെന്ന് കള്ളം പറഞ്ഞതാണ്. എന്നെക്കാളേറെ സ്‌നേഹിച്ചത് രാജ്യത്തെയാണ്. വീരമൃത്യു വരിച്ച മേജര്‍ വിഭൂതി ശങ്കര്‍ ഠൗണ്ഡിയാലിന്‍റെ ഭാര്യ നിതിക കൗളിന്‍റെ വാക്കുകളാണിത്. അന്ത്യ ചുംബനം നല്‍കിയും സല്യൂട്ട് അടിച്ചും ഭര്‍ത്താവിനെ യാത്രയാക്കുന്നതിനിടെ ആ മുഖത്ത് നോക്കി അവസാനമായി നിതിക പറഞ്ഞ വാക്കുകള്‍ രാജ്യം നിറകണ്ണുകളോടെയാണ് കേട്ടത്. എന്നെ സ്‌നേഹിച്ചിരുന്നുവെന്ന് നിങ്ങളേന്നോട് കള്ളം പറഞ്ഞതാണ് നിങ്ങളെന്നേക്കാളും സ്‌നേഹിച്ചത് രാജ്യത്തെയാണ്. അതില്‍ ഞാന്‍ അസൂയപ്പെടുന്നു. എന്നാല്‍ അതിലെനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ലെന്ന് കണ്ണില്‍നിന്ന് വീഴുന്ന കണ്ണീര്‍ തുള്ളികള്‍ തുടച്ചുമാറ്റി നിതിക […]