കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിര്‍ത്തിവച്ച ലാന്‍ഡിംഗ് പുനരാരംഭിച്ചു. ഉച്ചകഴിഞ്ഞ് 3.05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചത്.
റണ്‍വെയിലെ വെളളം നീക്കുന്ന ജോലികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനാല്‍ എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി സിയാല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നുവിട്ട സാഹചര്യത്തിലായിരുന്നു കൊച്ചി ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍)വിമാനത്താവളത്തിലെ ലാന്‍ഡിംഗ് താത്കാലികമായി നിര്‍ത്തിവെച്ചത്. ഉച്ചയ്ക്ക് 1.10 മുതലായിരുന്നു ലാന്‍ഡിംഗ് നിര്‍ത്തിവെച്ചിരുന്നത്.
