ലണ്ടന്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം കുല്‍സും നവാസ് (68) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
2017 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ കുല്‍സും ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
തൊണ്ടയില്‍ അര്‍ബുദമുണ്ടെന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കണ്ടെത്തിയിരുന്നു. ഷരീഫും മകള്‍ മറിയവും റാവല്‍പിണ്ടിയിലെ ജയിലില്‍ കഴിയുകയാണ്.