ന്യൂഡല്‍ഹി: ഫിറ്റ്‌നസ് വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈറലാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ചിനാണ് മോദിയുടെ മറുപടി.
ഇതാണ് തന്‍റെ പുലര്‍കാല വ്യായാമമെന്ന് മോദി പറയുന്നു. ഇതിന്‍റെ വീഡിയോയും മോദി ട്വീറ്റ് ചെയ്തു.കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്നി, ജലം, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെ നടക്കുന്നതിന്‍റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.
വലിയ ഒരു പാറക്കല്ലില്‍ ഇരുന്നാണ് മോദി വ്യായാമം ചെയ്യുന്നത്. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെയും ടേബിള്‍ ടെന്നീസ് താരം മാനിക ബത്രയേയും ഫിറ്റ്നസ് ചലഞ്ചില്‍ മോദി വെല്ലുവിളിക്കുകയും ചെയ്തു. മോദിയുടെ വെല്ലുവിളിക്ക് കുമരസ്വാമി ഉടന്‍ തന്നെ മറുപടിയും നല്‍കി.
തന്‍റെ ആരോഗ്യത്തെ കുറിച്ച് വളരെ വലിയ ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നതില്‍ സന്തോഷമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. എല്ലാ ദിവസവം ട്രെഡ് മില്ലില്‍ നടക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.
Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature – Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
breathing exercises. #HumFitTohIndiaFit pic.twitter.com/km3345GuV2— Narendra Modi (@narendramodi) June 13, 2018
കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്നസ് ചാലഞ്ച് തുടങ്ങിവെച്ചത്. കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കുമെന്ന് മോദി നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ 21 ന് യോഗാ ദിനത്തോടനുബന്ധിച്ചാണ് ഇത്തരം വീഡിയോകള്‍ പുറത്തുവരുന്നത്

