ജനപ്രതിനിധിയാകണം എന്നാഗ്രഹിക്കുന്നത് മഹാപാപമാണോ: ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തില്‍ നിന്ന താന്‍ ഒരിക്കലെങ്കിലും ജനപ്രതിനിധിയാകണം എന്നാഗ്രഹിക്കുന്നത് മഹാപാപമാണോയെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ചെറിയാന്‍ ഫിലിപ്പിനെ സി.പി.എം പരിഗണിക്കുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ എളമരം കരീമിനായിരുന്നു സി.പി.എം സീറ്റ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ജനപ്രതിനിധിയാകണമെന്ന ആഗ്രഹം വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിത്.

കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിലുണ്ടായ കലാപം മുറുകുന്നതിനിടെ സി.പി.എമ്മിലും അഭിപ്രായ ഭിന്നതയുണ്ടെന്ന സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ് നേരത്തെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം വിശദീകരിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് എളമരം കരീമിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ അദ്ദേഹം ഒളിയമ്ബെറിഞ്ഞത്.

എല്ലാ പാര്‍ട്ടികളുടെയും മുഖ്യ പ്രശ്‌നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവര്‍ക്കു തന്നെയാണ് വീണ്ടും സ്ഥാനങ്ങള്‍ ലഭിക്കുന്നത്. ഒരേ ആളുകള്‍ തന്നെ സംഘടനാ സ്ഥാനവും പാര്‍ലമെന്‍ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*