തിരുവനന്തപുരം: അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തില്‍ നിന്ന താന്‍ ഒരിക്കലെങ്കിലും ജനപ്രതിനിധിയാകണം എന്നാഗ്രഹിക്കുന്നത് മഹാപാപമാണോയെന്ന് ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ചെറിയാന്‍ ഫിലിപ്പിനെ സി.പി.എം പരിഗണിക്കുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ എളമരം കരീമിനായിരുന്നു സി.പി.എം സീറ്റ് നല്‍കിയത്. ഇതിന് പിന്നാലെയാണ് ജനപ്രതിനിധിയാകണമെന്ന ആഗ്രഹം വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിത്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിലുണ്ടായ കലാപം മുറുകുന്നതിനിടെ സി.പി.എമ്മിലും അഭിപ്രായ ഭിന്നതയുണ്ടെന്ന സൂചന നല്‍കി ചെറിയാന്‍ […]

