ഗോമാംസം കടത്തുന്നു എന്നാരോപിച്ച് സ്ത്രീ ഉൾപ്പെടെയുള്ള മുസ്ലീം കുടുംബത്തെ ആക്രമിച്ച് ഗോ സംരക്ഷകര്‍- VIDEO

മധ്യപ്രദേശ്: ഗോമാംസം കടത്തുന്നു എന്നാരോപിച്ച് സ്ത്രീ ഉൾപ്പെടെയുള്ള മൂന്നംഗ മുസ്ലീം കുടുംബത്തിനു നേരെ ആക്രമണം. മധ്യപ്രദേശിലെ സിയോണിയിലാണ് സംഭവം നടന്നത്.

ഓട്ടോയിൽ സഞ്ചരിച്ചു കൊണ്ടിരുന്ന ഈ കുടുംബത്തെ തടഞ്ഞു നിർത്തിയായിരുന്നു മർദ്ദനം. ഇവരുടെ പക്കൽ ഗോമാംസം ഉണ്ടെന്നാരോപിച്ച് വടി കൊണ്ട് മർദ്ദിച്ച ശേഷം റോഡിലൂടെ വലിച്ചിഴക്കുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തു. തുടർന്ന് നിർബന്ധിപ്പിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു എന്നാണ് കുടുംബത്തിൻ്റെ പരാതി.

മർദ്ദനത്തിൻ്റെ വീഡിയോ പകർത്തി ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ നടന്ന ഈ ആക്രമണത്തെ വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി രംഗത്ത് വന്നിട്ടുണ്ട്

Leave a Reply

*