തിരുവനന്തപുരം: മാവേലിക്കരയില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഇറവങ്കര പാലനിക്കുന്നതില് ഷോബി,ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്.
ഷോബിയെ മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപം കാറിനുള്ളിലും ഷീബയെ വീടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടത്
സ്വര്‍ണം പോയതുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി പൊലീസ് ഇവരെ ചോദ്യം ചെയ്തിരുന്നു. ഇവര്‍ പണിത് നല്കിയ ആഭരണത്തില്‍ തൂക്കക്കുറവുണ്ടായെന്ന് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

