മാവേലിക്കരയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മാവേലിക്കരയില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഇറവങ്കര പാലനിക്കുന്നതില്‍ ഷോബി,ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്.

ഷോബിയെ മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപം കാറിനുള്ളിലും ഷീബയെ വീടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടത്

സ്വര്‍ണം പോയതുമായി ബന്ധപ്പെട്ട്​ ചങ്ങനാശ്ശേരി പൊലീസ്​ ഇവരെ ചോദ്യം ചെയ്​തിരുന്നു.  ഇവര്‍ പണിത് നല്‍കിയ ആഭരണത്തില്‍ തൂക്കക്കുറവുണ്ടായെന്ന് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

prp

Related posts

Leave a Reply

*