മാവേലിക്കരയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: മാവേലിക്കരയില്‍ ദമ്പതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഇറവങ്കര പാലനിക്കുന്നതില്‍ ഷോബി,ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്. ഷോബിയെ മാവേലിക്കര ജില്ലാ ആശുപത്രിക്കു സമീപം കാറിനുള്ളിലും ഷീബയെ വീടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടത് സ്വര്‍ണം പോയതുമായി ബന്ധപ്പെട്ട്​ ചങ്ങനാശ്ശേരി പൊലീസ്​ ഇവരെ ചോദ്യം ചെയ്​തിരുന്നു.  ഇവര്‍ പണിത് നല്‍കിയ ആഭരണത്തില്‍ തൂക്കക്കുറവുണ്ടായെന്ന് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇരുവരേയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.

കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

മാവേലിക്കര: കുളിപ്പിക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു. എറണാകുളം പറവൂര്‍ തത്തപ്പള്ളി കിഴക്കേപ്പുറം മണ്ടാംപറമ്പില്‍ റെനി.എം.വി (കുട്ടന്‍-33) ആണ് മരിച്ചത്. കൊറ്റാര്‍കാവ് ദുര്‍ഗാദേവി ക്ഷേത്രവളപ്പില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ദേവസ്വം ബോര്‍ഡിന്റെ ഏവൂര്‍ കണ്ണനെന്ന ആനയാണ് റെനിയെ ചവിട്ടിയത്. ക്ഷേത്രത്തിലേക്ക് ചടങ്ങിന് കൊണ്ടുപോകുന്നതിന് മുന്നോടിയായി ആനയെ കുളിപ്പിക്കുകയായിരുന്നു പാപ്പാന്മാരായ റെനിയും ശരതും വിനയനും. ഇതിനിടെ  പിന്‍കാലുകൊണ്ട് ആന റെനിയെ തൊഴിക്കുകയായിരുന്നു. തൊഴിയേറ്റ് നിലത്തുവീണ റെനിയെ ചവിട്ടുകയും ചെയ്തു. ഒപ്പമുണ്ടായിരുന്നവര്‍ ആനയുടെ ശ്രദ്ധ […]