കണ്ണൂര്‍: വാട്സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അവഹേളിച്ച യുവാവ് അറസ്റ്റില്‍ . മുഖ്യമന്ത്രിയെ അവഹേളിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്ന പരാതിയിലാണ് മാവിലായി സ്വദേശി പൊയ്യയില്‍ വീട്ടില്‍ വൈഷ്ണവ് (20) അറസ്റ്റിലായത്.
കൊയക്കട്ടാസ് എന്ന വാട്സ്ആപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചീത്ത പറഞ്ഞും അവഹേളിച്ചും പ്രചാരണം നടത്തിയെന്നും കാണിച്ച് മാവിലായി സിപിഎം ബ്രാഞ്ച് സെക്രട്ടറി എടക്കാട് പോലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

