തിയറ്റര്‍ പീഡനം; കുട്ടിയെ പീഡിപ്പിച്ചില്ലെന്ന്പ്രതി

മലപ്പുറം: എടപ്പാളിലെ സിനിമാതിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവുമായി ഏറെനാളത്തെ അടുപ്പമുണ്ടെന്ന് പ്രതി. പോലീസിന്‍റെ ചോദ്യംചെയ്യലിലാണ് പ്രതി മൊയ്തീന്‍കുട്ടി ഇക്കാര്യം സമ്മതിച്ചത്.

ഇയാളുടെ ഉടമസ്ഥതയിലുള്ള ലോഡ്ജില്‍ ഏറെനാളായി താമസിച്ചുവരികയായിരുന്നു കുട്ടിയുടെ മാതാവ്. കഴിഞ്ഞമാസം 18-ന് മലപ്പുറത്തെ ബന്ധുവീട്ടില്‍നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കാണാന്‍ ഇരുവരും തീരുമാനിച്ചത്.

മൊയ്തീന്‍കുട്ടിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ സ്ത്രീയുടെ കുടുംബത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കുട്ടിയുടെ മാതാവുമായി തനിക്ക് ബന്ധമുണ്ടെങ്കിലും കുട്ടിയെ പീഡിപ്പിച്ചില്ലെന്ന് മൊയ്തീന്‍കുട്ടി അന്വേഷണോദ്യോഗസ്ഥരോട് വെളിപ്പെടുത്തി. എന്നാല്‍ സി.സി.ടി.വി. ദൃശ്യങ്ങളില്‍ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രതി മൂകനായി. മകളെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചിട്ടില്ലെന്നും ആദ്യമായാണ് കാണുന്നതെന്നും മാതാവ് മൊഴികൊടുത്തതായി സൂചനയുണ്ട്. രണ്ടുപേരും അവസാനം കുറ്റം സമ്മതിച്ചതായി ഡിവൈ.എസ്.പി ഷാജി വര്‍ഗീസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

prp

Related posts

Leave a Reply

*