ലാലിസം, ബാറിസം ഇപ്പോ ജോര്‍ജ്ജിസം!!!

Image result for pc georgeകേരളം വിവാദങ്ങളുടേയും വിഴുപ്പലക്കലിന്‍റെയും സ്വന്തം നാടയിട്ട്‌ നാളുകള്‍ ഏറെയായി. ഒരു വിവാദം തീരും മുന്‍പ് മറ്റൊരു വിവാദം തലപൊക്കുന്നു. അതിനെക്കുറിച്ചുള്ള ലൈവ് ചര്‍ച്ചകള്‍ വാര്‍ത്ത‍ ചാനലുകളില്‍ നിറഞ്ഞാടുന്നു. ഓരോ ചര്‍ച്ചകളും കഴിയുമ്പോള്‍ അത് ലൈവ് ആയി കണ്ടുകൊണ്ടിരിക്കുന്ന സാമാന്യജനം കെ. എം മാണിയുടെ ബട്ജറ്റ് ലൈവായി കണ്ടവരെ പോലെ പുളകിത ഗാത്രരാകുന്നു. ആകെ ഒരു ജഗപോക.

തെറിയും ദ്വയാര്‍ഥ പ്രയോഗങ്ങളും കൊണ്ട് പഴി കേള്‍ക്കേണ്ടിവന്നിട്ടുള്ള ന്യൂ ജനറേഷന്‍ സിനിമകള്‍ എല്ലാംതന്നെ നമ്മുടെ ജനപ്രതിനിധികളുടെയും അധികാരികളുടെയും “ വാക് ചാതുര്യത്തിനുമുമ്പില്‍” ശിരസ്സ്‌ നമിച്ചുപോയില്ലേ എന്ന് സംശയിക്കെണ്ടിയിരിക്കുന്നു.

നിയമസഭയില്‍ നടന്ന കയ്യാങ്കളിയും മറ്റ് അനിഷ്ട സംഭവങ്ങളും ഇപ്പോള്‍ വാര്‍ത്ത‍ അല്ലാതായത്പോലെ പുതിയൊരു വിവാദത്തോടെ ഇപ്പോള്‍ സജീവമായ വിവാദങ്ങളും കെട്ടടങ്ങും.

പട്ടിണിമരണമോ, കര്‍ഷക ആത്മഹത്യകളോ, റബ്ബര്‍വിലയിടിവോ, കുടിവെള്ള ക്ഷാമമോ എന്തിന് വിലക്കയറ്റമോ, ജീവിതം ദുരിതപൂര്‍ണമാക്കുന്ന മറ്റു കാര്യങ്ങളോ പോലും ഇന്ന് സജീവമായമായ ചര്‍ച്ചക്ക് വിഷയിഭവിക്കുന്നില്ല.

ജനകിയ പ്രശ്നങ്ങളിലുള്ള സജീവ ഇടപെടല്‍ ഭരണാധികാരികളില്‍ നിന്നുണ്ടാകുവാന്‍ പൈങ്കിളി വാര്‍ത്തകളില്‍ നിന്നും ജനശ്രദ്ധ മാറേണ്ടിയിരിക്കുന്നു. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഭരണപക്ഷവും പ്രതിപക്ഷവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം അനാവശ്യ വിവാദങ്ങളില്‍നിന്ന് അകന്ന്‍നിന്ന് ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുവാന്‍ ഗവെന്മെന്റിനും സാധിക്കട്ടെ.

അല്ലെങ്കില്‍ ജനാധിപത്യഭരണം “കാലിലെ മന്തുപോലെ” ജനങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന കാലം വിദൂരമല്ല . അത് ഇടതു കാലില്‍ വേണോ വലതു കാലില്‍ വേണോ എന്നു തിരുമാനിക്കാനുള്ള അവസരം മാത്രമായി ഇലക്ഷനുകള്‍ മാറാതിരിക്കട്ടെ.

 

prp

Leave a Reply

*