തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കോട്ടയം: തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. തോ​മ​സ്​ ചാ​ണ്ടി​ക്കെ​തി​രെ കേസെടുക്കണമെന്ന ത്വ​രി​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് കോട്ട​യം വി​ജി​ല​ന്‍​സ്​ എ​സ്.​​പി​യു​ടെ​ നേ​തൃ​ത്വ​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിധി.

തോ​മ​സ്​ ചാ​ണ്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ല​പ്പു​ഴ​യി​ലെ ലേ​ക് പാ​ല​സ്​ റി​സോ​ര്‍​ട്ടി​ലേ​ക്ക് റോ​ഡ് നി​ര്‍​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​മ​തി​യും അ​ധി​കാ​ര​ദു​ര്‍​വി​നി​യോ​ഗ​വും ന​ട​ത്തി​യെ​ന്നു​കാ​ട്ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി സുഭാ​ഷ് എം. ​തീ​ക്കാ​ട​ന്‍ ന​ല്‍​കി​യി​രു​ന്ന പ​രാ​തി​യി​ല്‍ ന​വം​ബ​ര്‍ നാ​ലി​നാ​ണ്​ കോ​ട്ട​യം വി​ജി​ല​ന്‍​സ്​ കോ​ട​തി ത്വ​രി​താ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

എ​ന്നാ​ല്‍, കേ​സി​ലു​ള്‍​പ്പെ​ട്ട ചി​ല ആ​ളു​ക​ളു​ടെ മൊ​ഴി കൂ​ടി രേ​ഖ​പ്പെ​ടു​ത്താ​നു​ണ്ടെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച്‌ അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ര്‍​ട്ട് സമര്‍​പ്പി​ക്കാ​ന്‍ മൂ​ന്നാ​ഴ്ച​ത്തെ സ​മ​യം തേ​ടി. തോ​മ​സ്​ ചാ​ണ്ടി വി​ദേ​ശ​ത്താ​യ​തി​നാ​ലും പ​രാ​തി​യി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ മു​ന്‍ ക​ല​ക്ട​ര്‍​മാ​ര്‍ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന്​ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​പോ​യ​തി​നാ​ലും മൊ​ഴി​യെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നും ഇവര്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍, ര​ണ്ടാ​ഴ്ച​മാ​ത്രം അ​നു​വ​ദി​ച്ച കോ​ട​തി റി​പ്പോ​ര്‍​ട്ട് വ്യാ​ഴാ​ഴ്​​ച സ​മ​ര്‍​പ്പി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. സ​മ​യം നീ​ട്ടി​ന​ല്‍​കി​ല്ലെ​ന്ന്​ അ​ന്ത്യ​ശാ​സ​ന​യും ന​ല്‍​കി. ഇ​തി​നെ​തു​ട​ര്‍​ന്നാ​ണ്​ വ്യാ​ഴാ​ഴ്​​ച റി​പ്പോ​ര്‍​ട്ട്​ സ​മ​ര്‍​പ്പി​ക്കു​ന്ന​ത്.

 

 

 

 

prp

Related posts

Leave a Reply

*