കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന് ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. സഹായത്തിന് സ്ഥിരം ആളുകളെ ആവശ്യമെങ്കില്‍ അക്കാര്യം ബുധനാഴ്ച അറിയിക്കാനും കുഞ്ഞനന്തന്റെ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ചന്ദ്രശേഖരന് വധക്കേസിലെ ജീവപര്യന്തം തടവ് ശിക്ഷ മരവിപ്പിച്ച് ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. വാദത്തിനിടെ കുഞ്ഞനന്തനായി ഹാജരായ സര്‍ക്കാര്‍ അഭിഭാഷകനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. കുഞ്ഞനന്തന് പരോളിലിറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെയാണ് കോടതി വിമര്‍ശിച്ചത്.
സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന്റെ ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്രകാലം വേണ്ടിവരുമെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.
