നാളെ കെ.എസ്​.യു വിദ്യാഭ്യാസ ബന്ദ്​

തിരുവനന്തപുരം: സെക്രട്ടറിയേറ്റ്​ മാര്‍ച്ച്‌​ നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌​ കെ.എസ്​.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ്​ മുടക്കും.

പരിയാരം മെഡിക്കല്‍ കോളെജ്​ ഫീസ്​ കുറക്കുക, ജെസ്​നയുടെ തിരോധനം സി.ബി.ഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ കെ.എസ്​.യു സെക്രട്ടറിയേറ്റ്​ മാര്‍ച്ച്‌​ നടത്തിയത്​​

പൊലീസ്​ നടത്തിയ ലാത്തിചാര്‍ജില്‍ സംസ്ഥാന പ്രസിഡന്‍റ്​ കെ.എം അഭിജിത്ത്​ ജനറല്‍ സെക്രട്ടറി നെബീല്‍ കല്ലമ്പലം ഉള്‍പ്പടെ 12 പേര്‍ക്ക്​ പരിക്കേറ്റിരുന്നു. ഉമ്മന്‍ചാണ്ടി മാര്‍ച്ച്‌​ ഉദ്​ഘാടനം ചെയ്​തതിന്​ പിന്നാലെയാണ്​ സംഘര്‍ഷമുണ്ട്​.

prp

Related posts

Leave a Reply

*