തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പുതിയ നീക്കം. സ്വകാര്യ ബസുകള്‍ വന്‍തോതില്‍ വാടകയ്ക്കെടുത്ത് ഓടിക്കുന്ന പദ്ധതി കെഎസ്ആര്‍ടിസി പരിഗണിക്കുന്നതായി എംഡി ടോമിന് തച്ചങ്കരി. പദ്ധതിക്ക് അനുമതി കിട്ടിയാല്‍ വരുമാനത്തില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണ് കെ.എസ്.ആര്.ടി.സിയെന്ന് നേരത്തെ മന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കാന്‍ കെ.എസ്.ആര്.ടി.സി ഒരുങ്ങുന്നത്.
ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് ബസ് ഉള്‍പ്പെടെ വാടകയ്ക്കെടുത്ത് സര്‍വീസുകള്‍ ആരംഭിച്ചിരുന്നു. ഇലട്രിക് ബസുകള്‍ക്ക് ഒന്നര കോടിയിലധികമാണ് വില. സ്കാനിയ ബസുകളും കെഎസ്ആര്‍ടിസി വാടകയ്ക്കെടുത്ത് സര്‍വീസ് നടത്തിയിരുന്നു.

