ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന

കൊച്ചി: കൊച്ചിയില്‍ നടി ലീന മരി പോളിന്‍റെ ബ്യൂട്ടിപാര്‍ലറില്‍ പട്ടാപ്പകല്‍ നടന്ന വെടിവെയ്പ്പ് കേസ് വഴിത്തിരിവില്‍. സംഭവം ആസൂത്രണം ചെയ്തതില്‍ കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് അവസാനം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

വെടിവെയ്പ്പ് ഉണ്ടാകുന്നതിന് മുമ്പ് എസ്‌ഐ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ലീന മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐയെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യകുറ്റ പത്രം ഇന്ന് സമര്‍പ്പിക്കാന്‍ ഇരിക്കയാണ് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണ് കുറ്റപത്രം നല്‍കുക. പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്ന് സംശയിക്കുന്ന കൊല്ലം സ്വദേശിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ പിടിയിലായ പ്രതി രവി പൂജാരിയെ വിട്ടുകിട്ടാനുള്ള നടപടികള്‍ ആരംഭിക്കണമെങ്കില്‍ കുറ്റപത്രം സമര്‍പ്പിക്കണം. പ്രതികളെ പിടികൂടിയാല്‍ അനുബന്ധ കുറ്റപത്രം നല്‍കാനാകുമെന്ന് പോലീസ് വ്യക്തമാക്കി.

prp

Related posts

Leave a Reply

*