കൊച്ചി ബ്യൂട്ടിപാര്‍ലര്‍ കേസ്; വെടിയുതിര്‍ത്തത് കാസര്‍ഗോഡുള്ള ഷാര്‍പ്പ് ഷൂട്ടര്‍, പിന്നില്‍ പ്രവര്‍ത്തിച്ചത് ക്രിമിനല്‍ സംഘത്തില്‍പ്പെട്ട ഡോക്ടര്‍

കൊച്ചി: നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിയുതിര്‍ത്തത് കാസര്‍കോട് ഉപ്പള സ്വദേശിയാണെന്ന് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. ഷാര്‍പ്പ് ഷൂട്ടര്‍ എന്ന് അറിയപ്പെടുന്ന ഇയാള്‍ അധോലോക നായകന്‍ രവി പൂജാരിയുടെ അടുത്ത അനുയായിയാണ്. വെടിവയ്പിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നതായാണ് വിവരം. ഇയാള്‍ക്കൊപ്പം ബൈക്കിലെത്തിയ കറുത്ത വസ്ത്രധാരി മറ്റൊരു ക്രിമിനല്‍ കേസ് പ്രതിയാണ്. കാസര്‍ഗോഡ് സ്വദേശിയായ ഇയാളും വിദേശത്തേക്ക് മുങ്ങിയെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇരുവരുടെയും ചിത്രങ്ങളടക്കമുള്ള വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ കേരളത്തില്‍ എത്തിക്കാനുള്ള […]

ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന

കൊച്ചി: കൊച്ചിയില്‍ നടി ലീന മരി പോളിന്‍റെ ബ്യൂട്ടിപാര്‍ലറില്‍ പട്ടാപ്പകല്‍ നടന്ന വെടിവെയ്പ്പ് കേസ് വഴിത്തിരിവില്‍. സംഭവം ആസൂത്രണം ചെയ്തതില്‍ കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് അവസാനം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വെടിവെയ്പ്പ് ഉണ്ടാകുന്നതിന് മുമ്പ് എസ്‌ഐ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ലീന മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐയെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യകുറ്റ പത്രം ഇന്ന് സമര്‍പ്പിക്കാന്‍ ഇരിക്കയാണ് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണ് കുറ്റപത്രം നല്‍കുക. പ്രതികള്‍ക്ക് സഹായം […]

പി.സി ജോര്‍ജിനെ രവി പൂജാരി വിളിച്ചതായി തെളിവ്; നിര്‍ണായക വിവരങ്ങള്‍ പുറത്ത്‌വിട്ട് അന്വേഷണ ഏജന്‍സികള്‍

കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി പി.സി ജോര്‍ജ് എം.എല്‍.എയെ വിളിച്ചതിന്‍റെ തെളിവ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. സെനഗലില്‍ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു. ആഫ്രിക്കയില്‍ നിന്ന് നെറ്റ് കോള്‍ വഴി തനിക്കെതിരെ വധഭീഷണി വന്നിരുന്നുവെന്നാണ് പി.സി.ജോര്‍ജ് അറിയിച്ചിരുന്നത്. രവി പൂജാരിയാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ അന്വേഷണ സംഘം സ്ഥിരീകരിച്ചിരിക്കുന്നത്. […]

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതി; റിപ്പോര്‍ട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയില്‍ നല്‍കും

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി മൂന്നാം പ്രതി. റിപ്പോര്‍ട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയില്‍ നല്‍കും. ലീന മരിയ പോളിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. രവി പൂജാരിയെ സെനഗലില്‍ നിന്ന് വിട്ടുകിട്ടിയാല്‍ കൊച്ചിയില്‍ എത്തിക്കാനാണ് നീക്കം. അഞ്ച് ദിവസത്തിനകം പൂജാരിയെ കൈമാറാമെന്നാണ് സെനഗല്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഗിനിയ, ഐവറി കോസ്റ്റ്, സെനഗല്‍, […]

അധോലോക കുറ്റവാളി രവി പുജാരി അറസ്റ്റിലായതായി സൂചന

ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയിലെ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിന് രവി പൂജാരിക്കെതിരെ കേസുണ്ട്. ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചുള്ള രവി, പതിനഞ്ചു വര്‍ഷത്തോളമായി ഒളിവിലാണ്. ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. മുബൈയിലെ ചെമ്പൂരില്‍ നിന്നു രാജ്യത്തെയാകെ വിറപ്പിച്ച […]

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് ലീന മരിയ പോള്‍

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് നടി ലീന മരിയ പോള്‍. രവി പൂജാരിയ്ക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും ലീന പറഞ്ഞു. തനിക്കും തന്‍റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച ലീന പ്രതികളെ കണ്ടെത്താനാകാത്തതില്‍ നിരാശയുണ്ടെന്നും പറഞ്ഞു. കൊച്ചിയിലെ ഒരു കോണില്‍ കിടക്കുന്ന തന്‍റെ സ്ഥാനപത്തിന് നേരെ വെടിവെയ്പ്പുണ്ടായെങ്കില്‍ അതിന് […]

കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരിയുടെ നീക്കം

കൊച്ചി : കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരയുടെ നീക്കമെന്ന് കണ്ടെത്തല്‍. ഇതോടെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവായി. പുതിയ കണ്ടെത്തലോടെ നടി ലീന മരിയ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിലെ വെടിവയ്പു കേസിന്‍റെ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയിലേക്കു കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം ലഭിച്ചു. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരി ‘ക്രൈം സിന്‍ഡിക്കറ്റ്’ രൂപീകരിച്ചതായും രഹസ്യവിവരമുണ്ട്. വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് […]