ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ്; കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കെന്ന് സൂചന

കൊച്ചി: കൊച്ചിയില്‍ നടി ലീന മരി പോളിന്‍റെ ബ്യൂട്ടിപാര്‍ലറില്‍ പട്ടാപ്പകല്‍ നടന്ന വെടിവെയ്പ്പ് കേസ് വഴിത്തിരിവില്‍. സംഭവം ആസൂത്രണം ചെയ്തതില്‍ കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നാണ് അവസാനം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. വെടിവെയ്പ്പ് ഉണ്ടാകുന്നതിന് മുമ്പ് എസ്‌ഐ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ലീന മൊഴി നല്‍കിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐയെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ആദ്യകുറ്റ പത്രം ഇന്ന് സമര്‍പ്പിക്കാന്‍ ഇരിക്കയാണ് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാണ് കുറ്റപത്രം നല്‍കുക. പ്രതികള്‍ക്ക് സഹായം […]

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ രവി പൂജാരി മൂന്നാം പ്രതി; റിപ്പോര്‍ട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയില്‍ നല്‍കും

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി മൂന്നാം പ്രതി. റിപ്പോര്‍ട്ട് അന്വേഷണ സംഘം അടുത്ത ദിവസം കോടതിയില്‍ നല്‍കും. ലീന മരിയ പോളിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. രവി പൂജാരിയെ സെനഗലില്‍ നിന്ന് വിട്ടുകിട്ടിയാല്‍ കൊച്ചിയില്‍ എത്തിക്കാനാണ് നീക്കം. അഞ്ച് ദിവസത്തിനകം പൂജാരിയെ കൈമാറാമെന്നാണ് സെനഗല്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം രവി പൂജാരി ഒളിവില്‍ കഴിഞ്ഞത് നാലിലധികം ആഫ്രിക്കന്‍ രാജ്യങ്ങളിലാണെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഗിനിയ, ഐവറി കോസ്റ്റ്, സെനഗല്‍, […]

അധോലോക കുറ്റവാളി രവി പുജാരി അറസ്റ്റിലായതായി സൂചന

ബംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ആഫ്രിക്കയിലെ സെനഗലില്‍ നിന്നാണ് രവി പൂജാരി അറസ്റ്റിലായതെന്നാണ് സൂചന. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഇയാള്‍ക്കെതിരെ അറുപതിലധികം ക്രിമിനല്‍ കേസുകളുണ്ട്. കൊച്ചിയില്‍ നടി ലീന മരിയാ പോളിന്‍റെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതിന് രവി പൂജാരിക്കെതിരെ കേസുണ്ട്. ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചുള്ള രവി, പതിനഞ്ചു വര്‍ഷത്തോളമായി ഒളിവിലാണ്. ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത് ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ്. മുബൈയിലെ ചെമ്പൂരില്‍ നിന്നു രാജ്യത്തെയാകെ വിറപ്പിച്ച […]

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് ലീന മരിയ പോള്‍

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പ് കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് നടി ലീന മരിയ പോള്‍. രവി പൂജാരിയ്ക്ക് എതിരായ പരാതിയില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നും ലീന പറഞ്ഞു. തനിക്കും തന്‍റെ അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയില്‍ നിന്ന് വധഭീഷണിയുണ്ട്. ഫോണിലൂടെ ഭീഷണി ലഭിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച ലീന പ്രതികളെ കണ്ടെത്താനാകാത്തതില്‍ നിരാശയുണ്ടെന്നും പറഞ്ഞു. കൊച്ചിയിലെ ഒരു കോണില്‍ കിടക്കുന്ന തന്‍റെ സ്ഥാനപത്തിന് നേരെ വെടിവെയ്പ്പുണ്ടായെങ്കില്‍ അതിന് […]

ലീന മരിയ പോളല്ല തന്‍റെ ലക്ഷ്യം, മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ: വെല്ലുവിളിച്ച് രവി പൂജാരി

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ. ലീന മരിയ പോളല്ല തന്‍റെ ലക്ഷ്യം. 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രവി പൂജാരി പറഞ്ഞു. അതേസമയം, ബ്യൂട്ടി പാർലറിന് നേരെ വെടിയുതിർത്തത് കൊച്ചിയിലെ പ്രദേശിക ഗുണ്ടാ സംഘമാണെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മംഗലാപുരത്തെ പൂജാരിയുടെ അനുയായികള്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊച്ചി സ്വദേശികളാണ് വെടിയുതിർത്തത്. […]

കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരിയുടെ നീക്കം

കൊച്ചി : കൊച്ചിയെ അധോലോക സംഘങ്ങളുടെ കേന്ദ്രമാക്കാന്‍ രവി പൂജാരയുടെ നീക്കമെന്ന് കണ്ടെത്തല്‍. ഇതോടെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവായി. പുതിയ കണ്ടെത്തലോടെ നടി ലീന മരിയ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടി സലൂണിലെ വെടിവയ്പു കേസിന്‍റെ അന്വേഷണം അധോലോക കുറ്റവാളി രവി പൂജാരിയിലേക്കു കേന്ദ്രീകരിക്കാന്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം ലഭിച്ചു. കൊച്ചിയിലെ പ്രാദേശിക ഗുണ്ടകളെ കൂടെക്കൂട്ടി രവി പൂജാരി ‘ക്രൈം സിന്‍ഡിക്കറ്റ്’ രൂപീകരിച്ചതായും രഹസ്യവിവരമുണ്ട്. വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് […]

ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവെയ്പ്പ്: ലീനാ മരിയ പോളിന്‍റെയും ഭര്‍ത്താവിന്‍റെയും ഇടപാടുകള്‍ പരിശോധിച്ച് പൊലീസ്

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവെയ്പ്പ് കേസില്‍ നടി ലീനാ മരിയ പോളിന്‍റെയും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിന്‍റെയും ഇടപാടുകള്‍ പൊലീസ് പരിശോധിച്ചു. മൂന്ന് മാസം മുന്‍പ് നഗരത്തിലെത്തി മൂന്നാഴ്ചയോളം സുകേഷ് താമസിച്ചെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ലീനാ മരിയ പോളിനൊപ്പം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഈ ദിവസങ്ങളില്‍ സുകേഷ് താമസിച്ചത്. ഡല്‍ഹി പൊലീസിന്‍റെ സംരക്ഷണയിലായിരുന്നു കൊച്ചിയിലെ ഇവരുടെ താമസം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സുകേഷ് മൂന്നുമാസം […]

നടി ലീന മരിയ പോൾ നൽകിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പൊലീസ് സംരക്ഷണം അനുവദിക്കണമെന്നമാവശ്യപ്പെട്ട് നടി ലീന മരിയ പോൾ നൽകിയ ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. പനമ്പിള്ളി നഗറിലുള്ള തന്‍റെ സ്ഥാപനത്തിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടി സംരക്ഷണം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. ഡിസംബർ 15 ന് വൈകിട്ടാണ് മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിനു നേരെ വെടിവെപ്പ് നടത്തിയത്. നവംബർ മൂന്നിന് അധോലോക കുറ്റവാളി രവി  പൂജാരിയുടെ നിർദേശ പ്രകാരമാണ് വിളിക്കുന്നതെന്ന് ഫോണിൽ പരിചയപ്പെടുത്തിയ അജ്ഞാതൻ […]