മലയാളികള്‍ക്ക് ഓണസമ്മാനവുമായി കെഎസ്ആര്‍ടിസി

ഓണത്തിന് സര്‍പ്രൈസ് സമ്മാനവുമായി കെഎസ്ആര്‍ടിസി. ചെന്നൈ മലയാളികള്‍ക്കാണ് കെഎസ്ആര്‍ടിസി സമ്മാനവുമായി എത്തുന്നത്. കേരളത്തില്‍ നിന്നും ചെന്നൈയിലെക്കുള്ള പുതിയ ബസ് സര്‍വ്വീസ് ഉടന്‍ എത്തും.

സംസ്ഥാനാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള കരടു പദ്ധതി രേഖ ഇരു സംസ്ഥാനങ്ങളിലെയും ഗതാഗത മന്ത്രിമാരും വകുപ്പുതല ഉദ്യോഗസ്ഥരും അംഗീകരിച്ചിരുന്നു. റൂട്ടുകള്‍ പങ്കുവയ്ക്കുന്നതു സംബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ ധാരണയായതിനെ തുടര്‍ന്നു സര്‍വീസ് കരാറിന്‍റെ കരടു വിജ്ഞാപനം നേരത്തെ പുറത്തിറക്കിയിരുന്നു.

കരാര്‍ സംബന്ധിച്ച ഹിയറിങ് ചെന്നൈയില്‍ നടത്തുകയും ചെയ്തു. കരടു പദ്ധതി സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുന്നതിനു കഴിഞ്ഞ പതിമൂന്നിനു വിജ്ഞാപനവും പരസ്യപ്പെടുത്തിയിരുന്നു. കരാര്‍ സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ കേരള സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായും തമിഴ്‌നാട് സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കുക കൂടി ചെയ്താല്‍ ഉടന്‍ പുതിയ സര്‍വ്വീസ് തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് ആദ്യവാരത്തിനു ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണു സൂചന. അങ്ങനെയെങ്കില്‍ ഓണത്തിനു മുന്‍പു സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷ.

prp

Related posts

Leave a Reply

*