ത്രിപുരയിലെ ബിജെപി സര്‍ക്കാരിന്റെ തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി തല മുണ്ഡനം ചെയ്ത ശേഷം പാര്‍ട്ടി വിട്ട് ബിജെപി എംഎല്‍എ . സുര്‍മ എംഎല്‍എയായ ആശിഷ് ദാസാണ് പാര്‍ട്ടി വിട്ടത് കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ യജ്ഞവും നടത്തി.
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിന്റെ വലിയ വിമര്ശകാനായ ആശിഷ് ദാസ് നരേന്ദ്രമോദിയേയും രൂക്ഷമായി വിമര്‍ശിച്ചാണ് പാര്‍ട്ടി വിട്ടത്.. മോദിയുടെ സന്ദേശങ്ങള്‍ അര്‍ത്ഥമില്ലാത്ത വാക്കുകളുടെ കെട്ടുകള്‍ മാത്രമെന്നും ആശിഷ് ദാസിന്റെ വിമര്‍ശനം..
ത്രിപുരയില്‍ ബിജെപി രാഷ്ട്രീയ അരാജകത്വം വളര്‍ത്തുകയാണ് എന്നാണ് ആശിഷ് ദാസിന്റെ ആരോപണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ അസന്തുഷ്ടരാണ്. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വര്‍ഷമായി ത്രുപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ കടുത്ത വിമര്‍ശനവുമാണ് സുര്‍മ എംഎല്‍എ ഉന്നയിച്ചിരുന്നത്. ആശിഷ് ദാസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. 2023ല്‍ ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയുള്ള ഈ രാഷ്ട്രീയ നീക്കം ഏറെ നിര്‍ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വിമര്‍ശിച്ചാണ് ആശിഷ് ദാസ് പാര്‍ട്ടി വിട്ടത്.
പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.പ്രധാനമന്ത്രിയുടെ സന്ദേശങ്ങള്‍ അര്‍ത്ഥവുമില്ലാത്ത വാക്കുകളുടെ ഒരു ശേഖരം മാത്രമായെന്ന് അദ്ദേഹം തുറന്നടിച്ചു. ഇതോടെ ത്രിപുര ബിജെപിയില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്. നേരത്തെ തന്നെ ബിപ്ലബ് ദേബിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിരുന്നു. വിമത നേതാക്കള്‍ പുതിയ നീക്കം നടത്തുന്നതോടെ കേന്ദ്ര നേതൃത്വം ഉടന്‍ ഇടപെടല്‍ നടത്തുമെന്നാണ് സൂചന.
