ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വീടിനുള്ളില്‍ വെട്ടി കൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടി വി യുടെ ന്യൂസ് റിപ്പോര്ട്ടറര് സുബര്ന നോഡി (32) യാണ് കൊല്ലപ്പെട്ടത്. ജാഗ്രതോ ബംഗാളോ എന്ന പത്രത്തിലും ഇവര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ 9 വയസ്സുള്ള മകളോടൊപ്പം പാമ്ബ്നയിലാണ് താമസിയ്ക്കുന്നത്.
രാത്രി 10-11 മണിയ്ക്കുള്ളിലാണ് അക്രമികള്‍ വീട്ടില്‍ എത്തിയത്. കോളിംഗ് ബെല്‍ അടിച്ച് അകത്തു കടന്ന ഉടന്‍ തന്നെ ഇവര്‍ സുബര്‍നയെ വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
വളരെ മൂര്‍ച്ചയുള്ള ആയുധമാണ് ഇവരെ കൊല്ലാന്‍ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് പാമ്ബ്നയിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
