ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് താരം വിവാഹിതനായി

ബംഗ്ലാദേശ്: ന്യൂസിലാഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ച്ച നടന്ന ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ബംഗ്ലാദേശി ക്രിക്കറ്റ് താരം വിവാഹിതനായി. ഓഫ് സ്പിന്നറായ മെഹ്ദി ഹസനാണ് വെളളിയാഴ്ച വിവാഹിതനായത്. ഏറെ നാളായി പ്രണയത്തിലായിരുന്ന റബെയ അക്തറിനെ താന്‍ വിവാഹം ചെയ്തതായി മെഹ്ദി തന്നെയാണ് പറഞ്ഞത്. ബംഗ്ലാദേശിലെ ഖുല്‍നയില്‍ വെച്ചാണ് വിവാഹം നടന്നത്. ‘പുതിയൊരു ജീവിതം തുടങ്ങുകയാണ്. എന്‍റെ ആരാധകരോടും സ്‌നേഹിതരോടും നിങ്ങളുടെ അനുഗ്രഹം തേടുകയാണ്. ദൈവത്തിന്‍റെ അനുഗ്രഹവും ഞങ്ങള്‍ക്ക് ഉണ്ടാവട്ടെ,’ മെഹ്ദി ഹസന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ന്യൂസിലാന്‍റില്‍ പര്യടനം നടത്തയെ […]

ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വെട്ടി കൊലപ്പെടുത്തി

ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വീടിനുള്ളില്‍ വെട്ടി കൊലപ്പെടുത്തി. സ്വകാര്യ ടെലിവിഷന്‍ ചാനലായ ആനന്ദ ടി വി യുടെ ന്യൂസ് റിപ്പോര്‍ട്ടറര്‍ സുബര്‍ന നോഡി (32) യാണ് കൊല്ലപ്പെട്ടത്. ജാഗ്രതോ ബംഗാളോ എന്ന പത്രത്തിലും ഇവര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിയുന്ന ഇവര്‍ 9 വയസ്സുള്ള മകളോടൊപ്പം പാമ്ബ്‌നയിലാണ് താമസിയ്ക്കുന്നത്. രാത്രി 10-11 മണിയ്ക്കുള്ളിലാണ് അക്രമികള്‍ വീട്ടില്‍ എത്തിയത്. കോളിംഗ് ബെല്‍ അടിച്ച്‌ അകത്തു കടന്ന ഉടന്‍ തന്നെ ഇവര്‍ സുബര്‍നയെ വെട്ടുകയായിരുന്നു. ബഹളം കേട്ട് […]

പ്രണയം നിരസിച്ച 17-കാരന്‍റെ മുഖത്ത് 16-കാരി ആസിഡ് ഒഴിച്ചു

ബംഗ്ലാദേശ്: പ്രണയം നിരസിച്ച 17-കാരന്‍റെ മുഖത്ത് 16-കാരി ആസിഡ് ഒഴിച്ചു. ധാക്ക സ്വദേശിയായ മഹ്മൂദുല്‍ ഹന്‍ മറൂഫിനാണ് പ്രണയത്തിന്‍റെ പേരില്‍ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ദുരിതം പേറേണ്ടിവന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം  വീട്ടിലേക്ക് നടന്നുവരവെ തെരുവില്‍വച്ചാണ് പെണ്‍കുട്ടി മഹ്മൂദിലിനെ ആക്രമിച്ചത്. മാസങ്ങളായി പെണ്‍കുട്ടി മഹ്മൂദുലിന്‍റെ പുറകേ നടന്ന് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇക്കുറിയും മഹ്മൂദുല്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് മുഖത്തേക്കൊഴിക്കുകയായിരുന്നു. മുഖത്ത് മാരകമായി പൊള്ളലേറ്റ മഹ്മൂദുല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.  വലതുതോളിലും പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ കാഴ്ചശക്തിയെ ആക്രമണം ബാധിച്ചിട്ടുണ്ടോ എന്നത് […]

ഇന്ത്യയ്ക്ക് പിന്തുണയുമായി ബംഗ്ലദേശ്

  ധാക്ക: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ  ഇനിയും  യുദ്ധമുണ്ടായാൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുമെന്ന പിന്തുണയുമായി