മുംബൈ:ജിയോ എന്തു സമ്മാനം നല്‍കുമെന്നറിയാന്‍ കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയിതാ എത്തി. ജിയോയുടെ 4ജി ഫോണ്‍ സൗജന്യം!! മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്. ടെലികോം രംഗത്ത് വന്‍ ചലനമുണ്ടാക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സ്മാര്‍ട്ട് ഫോണിന് കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നത്.
ഫോണിന്റെ പ്രത്യേകതകള്‍ അംബാനിയുടെ മക്കളായ ആകാശ് അംബാനിയും ഇഷ അംബാനിയും ചേര്‍ന്നാണ് സദസിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യയിലെ 22 ഭാഷകള്‍ പിന്തുണയ്ക്കുന്ന ഈ ഫോണില്‍, #5 എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ അപായസന്ദേശം പോകും. ഓഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് ജിയോ ഫോണ്‍ വഴി അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നതാണ് റിലയന്‍സിന്റെ പ്രധാന പ്രഖ്യാപനം.
ഫോണ്‍ സൗജന്യമായി നല്‍കുമെന്നാണു ജിയോയുടെ മറ്റൊരു പ്രഖ്യാപനം. എന്നാലും, 1,500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. ഈ തുക മൂന്നു വര്‍ഷത്തിനുശേഷം പൂര്‍ണമായും ഉപയോക്താവിനു തിരിച്ചുനല്‍കും. ഫോണിന്റെ ദുരുപയോഗം തടയാനാണ് ഈ തുക വാങ്ങുന്നതെന്നാണു കമ്ബനിയുടെ വിശദീകരണം. ഒരു ആഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ നിര്‍മിക്കാനാണ് പദ്ധതി.
