ജയലളിതയുടെ മരണം: തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്

ജയലളിതയുടെ മരണത്തെ കുറിച്ചുള്ള തമിഴ്നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്ത്. ജയലളിതയുടെ ആരോഗ്യനിലയിലെ പുരോഗതിയെ തുടര്‍ന്ന് ഐസിയുവില്‍ നിന്ന് മാറ്റുകയും, പിന്നീട് ഹൃദയാഘാതം ഉണ്ടായെന്നുമാണ്  ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയലളിതയുടെ മരണസമയവും കാരണവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നുവെന്നതിന്‍റെ തെളിവായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഒരു ദിവസം നില ഗുരുതരമായി തുടര്‍ന്ന ശേഷം ഡിസംബര്‍ 5 ന് വൈകിട്ടോടെ അവര്‍ അന്തരിച്ചതായി പ്രഖ്യാപിയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപ്പോളോ ആശുപത്രി പുറത്തുവിട്ട വിവരങ്ങള്‍ തന്നെയെല്ലാതെ ഗവര്‍ണറുടെ റിപ്പോ‍ര്‍ട്ടിലും പുതിയ വിവരങ്ങളൊന്നുമില്ല.

prp

Related posts

Leave a Reply

*